മീഡിയ വൺ നൽകിയ ഹർജിയിൽ സാവകാശം തേടി കേന്ദ്രസ‍ർക്കാർ

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണന്ന് മീഡിയാവണ്‍ ഹൈക്കോടതിയില്‍ വാദിച്ചു. മീഡിയ വണിന്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകള്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കാന്‍ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ആവശ്യപ്പെട്ടു.

വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ചിനും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്ന് മീഡിയാവണ്ണിന് വേണ്ടി ഹാജരായ ദവെ ചൂണ്ടിക്കാട്ടി. ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് സംപ്രേഷണമനുവദിച്ചുവെന്നും മീഡിയവണിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

 

Top