മീഡിയ വണ്‍ വിലക്ക്; ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിക്ക് എതിരായ ഹര്‍ജിയില്‍ നാളെ വിധി. കേസില്‍ വിധി പറയുന്നത് വരെ വിലക്കിന് നല്‍കിയ ഇടക്കാല സ്‌റ്റേ തുടരും.

ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം ഇന്ന് കോടതിയില്‍ ഹാജറാക്കി. ഫയലുകള്‍ ഹാജറാക്കാന്‍ കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് ഫയലുകള്‍ പരിശോധിച്ച ശേഷം നാളെ വിഷയത്തില്‍ വിധി പറയുമെന്ന് ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് അറിയിച്ചത്.

Top