മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ വിധി ഇന്ന്

കൊച്ചി: മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപിടക്കെതിരെ ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം ചാനലിന് സംപ്രേഷണം തുടരാമെന്നുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നവസാനിക്കാനിരിക്കെയാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താതാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്നലെ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഇക്കാലയളവില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചാനലിനെതിരെ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. സംപ്രേഷണം വിലക്കിയ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

 

Top