ഡല്‍ഹിയില്‍ പിണറായിയുടെ വാര്‍ത്താസമ്മേളനം; ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്ന്‌

pinarayi

ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വാര്‍ത്തസമ്മേളനം. മാധ്യമ പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ തിരുത്തല്‍ വരുത്തുന്നതിന്റെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്.

എന്നാല്‍, മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തില്‍ പ്രത്യേക വാര്‍ത്തസമ്മേളനമോ വിരുന്നോ നടത്തിയിരുന്നില്ല. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലും മാധ്യമപ്രവര്‍ത്തകരെ മുഴുവനായി ക്ഷണിച്ചിരുന്നുമില്ല.

മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഡല്‍ഹിയിലാണ് പിണറായി വിജയന്‍ ആദ്യമായി ഔപചാരിക വാര്‍ത്തസമ്മേളനം നടത്തിയത്. സി.പി.എം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമാണെന്നിരിക്കേ, ദേശീയ മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം വളര്‍ത്തുന്നതിന്റെകൂടി ഭാഗമാണ് ഇപ്പോഴത്തെ പരിപാടി.

ഇതിനിടെ, ഡല്‍ഹിയിലെത്തുന്ന പിണറായി വിജയന് പ്രത്യേക സുരക്ഷ സംവിധാനം കേരള പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top