സ്റ്റെല്ലാ മേരീസില്‍ നടന്ന സംവാദം ‘കെട്ടിച്ചമച്ച നാടകം’; ആരോപണവുമായി യുവാവ്

ചെന്നൈ: സ്റ്റെല്ലാ മേരീസ് കോളേജില്‍ 3000 വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദമായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിദ്യാര്‍ത്ഥികളുടെ നടുക്ക് നിന്ന് ഓരോ ചോദ്യവും പതറാതെ കേട്ട് വളരെ വ്യക്തമായി ഉത്തരം നല്‍കുന്ന രാഹുലിന്റെ വീഡിയോ വളരെ വേഗം ആണ് വൈറലായത്. എന്നാല്‍ രാഹുലിന്റെ സംവാദം വെറും കെട്ടിച്ചമച്ച നാടകം മാത്രം ആണെന്ന ആരോപണവുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഈ സംവാദം മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ പ്രകാരം മെനഞ്ഞെടുത്ത ഒന്നാണെന്നാണ് യുവാവ് ഫെയ്‌സ്ബുക്കിലൂടെ ആരോപിക്കുന്നത്.

മാത്യു ജെഫ് എന്നയാളാണ് രാഹുലിനോടുള്ള വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ മൂന്ന് മണിക്കൂറുകള്‍ക്ക് മുന്‍പേ എഴുതി വാങ്ങിയിരുന്നു എന്ന് ആരോപിക്കുന്നത്. ഈ കലാലയത്തില്‍ തന്റെ പെങ്ങളുടെ മകള്‍ പഠിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കാമെന്ന് പെങ്ങളുടെ മകള്‍ എന്നോട് പറഞ്ഞിരുന്നു.തുടര്‍ന്ന് സ്ത്രീ ശാക്തീകരണം സംബന്ധിച്ച ഒരു ചോദ്യം രാഹുലിനോട് ചോദിക്കാനായി താന്‍ പറഞ്ഞുകൊടുത്തുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യുവാവ് പറയുന്നു.

പരിപാടിക്ക് മൂന്ന് മണിക്കൂറ് മുന്‍പ് കോളേജ് അധികൃതര്‍ ചോദ്യം ചോദിക്കുന്ന കുട്ടികളോട് വരാന്‍ പറയുകയും ചോദ്യങ്ങള്‍ ഇവരില്‍ നിന്നും ശേഖരിക്കുകയും ചെയ്തു. തന്റെ ബന്ധുവിന് കുഴപ്പിക്കുന്ന ചോദ്യം ആയതിനാല്‍ അത് ചോദിക്കാന്‍ അവസരം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മൂന്ന് മണികൂര്‍ മുന്‍പേ കിട്ടിയ ചോദ്യത്തിന് ട്യൂഷന്‍ എടുത്തു ഉത്തരങ്ങളും ആയി വന്നു നടന്ന ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസം സ്റ്റെല്ലാ മേരീസില്‍ നടന്നതെന്നും തോമസ് ജെഫ് ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ഥലം ചെന്നെ സ്റ്റെല്ല മേരീസ് കോളേജ്, രാഹുല്‍ ഗാന്ധി 3000 വിദ്യാര്ഥിനികളോട് സംവാദിക്കുന്ന എന്നു കൊങ്ങി പ്രചാരണം. (ഉണ്ടായിരുന്നത് പരമാവധി 1200 കുട്ടികള്‍)വിവരം നേരത്തെ കിട്ടിയിരുന്നു, ഒരു പെങ്ങളുടെളുടെ മകള്‍ അവിടെ പഠിക്കുന്നു, ചോദ്യങ്ങള്‍ ചോദിക്കാം എന്നു അവള്‍ പറഞ്ഞിരുന്നു,ചോദിക്കാന്‍ ഞാന്‍ ചോദ്യവും കൊടുത്തു. പൊട്ടന്‍ പപ്പുവിനെ നാറ്റിക്കാന്‍ പറ്റിയ ചോദ്യം തന്നെ ‘women empowerment’ പെണ്കുട്ടികള് മാത്രം പഠിക്കുന്ന കോളേജില്‍ ഇതു ചോദിക്കാന്‍ പാടില്ല എന്ന് ഇല്ലല്ലോ. പരിപാടിക്ക് മൂന്നു മണികൂര്‍ മുന്‍പ് കോളേജ് അധികൃതര്‍ ചോദ്യം ചോദിക്കുന്ന കുട്ടികളോട് വരാന്‍ പറഞ്ഞു. ചോദ്യം എഴുതി കൊടുക്കുവാനും, മോളും എഴുതി കൊടുത്തു, പരുപാടി തുടങ്ങാന്‍ 30 മിനിറ്റു, ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉള്ള ചില കുട്ടികളെ പുറകോട്ടു കോളേജ് അധികൃതര്‍ തന്നെ മാറ്റി. മോള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം ഇല്ല.?????? ( ചോദ്യം പ്രശ്നം ആണല്ലോ). ചോദ്യത്തിന് ഉത്തരം പറയാന്‍ ബുദ്ധിമുട്ടും ഉണ്ട്.

ചുരുക്കിപറഞ്ഞാല്‍ 3 മണികൂര്‍ മുന്‍പേ കിട്ടിയ ചോദ്യത്തിന് ട്യൂഷന്‍ എടുത്തു ഉത്തരങ്ങളും ആയി വന്നു നടന്ന ഒരു നാടകം.

പൊട്ടന്‍ പപ്പു എന്നും പൊട്ടന്‍ പപ്പു തന്നെയാണ്, Waterbury’s compound നാലു നേരം കുടിച്ചാല്‍ ഒന്നും 50 താം വയസില്‍ പപ്പുവിന്റെ ബുദ്ധി ഒന്നും വികസിക്കാന്‍ പോകുന്നില്ല. പപ്പുവിന്റെ സകല ഇമേജ് ബില്‍ഡിങ് പരിപാടിയും ഇതു തന്നെ. അല് മണ്ടന്‍ അല്ല എന്ന് ജനത്തിനേ ബോധ്യപ്പെടുത്താന്‍ ഉള്ള ചില ശ്രമങ്ങള്‍. മോള് അവിടെ ഉണ്ടായത് കൊണ്ടു എന്താണ് നടന്നത് എന്നു കൃത്യമായി പിടികിട്ടി.

(മാത്യു ജെഫ് )

Top