മാധ്യമ, വ്യോമയാന, ഇന്‍ഷുറന്‍സ് മേഖലകളില്‍ രാജ്യം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തും; ധനമന്ത്രി

plane

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമ, വ്യോമയാന, ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണവേളയിലാണ് വിദേശ നിക്ഷേപം സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ഉദാസീനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം നടപടികള്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതുകൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വ്യോമയാനം, മീഡിയ, ഇന്‍ഷുറന്‍സ്, എ.വി.ജി.സി ( അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ് ആന്റ് കോമിക്സ്) എന്നീ മേഖലകളിലാണ് നേരിട്ടുള്ള വിദേശ നിക്ഷേപം ആലോചിക്കുന്നത്’- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു .

Top