ബിനോയി കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതെന്ന്

binoy

തിരുവനന്തപുരം: ബിനോയി കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതെന്ന്. കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് ബിനോയി ദുബായില്‍ തങ്ങുന്നതെന്ന് കൈരളി ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബിനോയ് കോടിയേരി 13 കോടി നല്‍കാനുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു കോടി 72 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും സഹോദരന്‍ ബിനീഷ് കോടിയേരി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 13 കോടി നല്‍കാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ബിനീഷ് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ആ പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്ക് ഇല്ല. അത് കൊടുത്തുകഴിഞ്ഞാല്‍ കേസ് തീരും. യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് പറഞ്ഞിരുന്നു. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ലന്നും ബിനീഷ് അറിയിച്ചിരുന്നു.

ബിനോയിക്കെതിരെ കേസുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടും. ആരോപണങ്ങളില്‍ അച്ഛന്റെ പേര് ഉള്‍പ്പെടുത്തുന്നതിന് പിന്നിലെ ഗൂഢലക്ഷ്യമെന്താണെന്ന് അറിയാമെന്നും ഇത്തരം ആരോപണങ്ങള്‍ക്കൊണ്ടൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

Top