കോണ്‍ഗ്രസ് എംപി ശശി തരൂരിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു : ഒ രാജഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. ഒന്നില്‍ കൂടുതല്‍ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് തരൂരിനെക്കുറിച്ച് സംസാരിച്ചത്. നിലവില്‍ തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യം നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.

എന്നാല്‍ അത് താന്‍ പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബിജെപി തന്നെ വിജയിക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഒ രാജഗോപാല്‍ പറഞ്ഞത്.

Top