ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല: എ പത്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് എ പത്മകുമാര്‍. മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞത്.

ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടു കൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് അറിവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

നേരത്തെ ദര്‍ശനത്തിനെത്തിയിട്ടും. ബിജെപി ആര്‍ എസ് എസ് അക്രമികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നിരുന്നു.

Top