ഹത്രാസില്‍ മാധ്യമ വിലക്ക് നീക്കി

ലഖ്‌നൗ: ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ ഹത്രാസില്‍ മാധ്യമ വിലക്ക് നീക്കി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മഫ്തിയില്‍ പൊലീസ് എത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മാധ്യമങ്ങളോട് എന്താണ് പറയുന്നതെന്ന് അറിയാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തിടുക്കം കൂട്ടിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നീക്കം.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാധ്യമവിലക്ക് നീക്കിയതെന്ന് ജോയിന്‍ മജിസ്ട്രേറ്റ് പറഞ്ഞു.

Top