media ban in white house

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസ് വിലക്കേര്‍പ്പെടുത്തി.

ബിബിസി, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെയാണ് വിലക്കിയത്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്.

റോയിട്ടേഴ്‌സ്, ബ്ലൂംബെര്‍ഗ്, സിബിഎസ് തുടങ്ങി പത്തോളം മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ മാത്രമാണ് പ്രസ് റൂമില്‍ പ്രവേശിപ്പിച്ചത്. അതേസമയം, മാധ്യമങ്ങളെ വിലക്കിയതിനുള്ള കാരണം പ്രസ് സെക്രട്ടറി വ്യക്തമാക്കിയില്ല. ട്രംപിനെതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.

Top