ഭക്ഷണശാലയിൽ മാസ്ക് ധരിക്കാൻ പരിഹാരം കണ്ടെത്തി ശാസ്ത്രജ്ഞര്‍

മെക്സിക്കോ സിറ്റി: ഭക്ഷണശാലയിൽ ഉപയോഗിക്കുന്നതിന് വേണ്ടി പ്രത്യേക തരത്തിലുള്ള മാസ്കിന് രൂപകൽപന ചെയ്ത് ശാസ്ത്രജ്ഞര്‍. ഭക്ഷണം കഴിക്കുമ്പോൾ ആളുകളുടെ മൂക്കുകള്‍ മാത്രം ധരിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണ് ഈ മാസ്ക്.

സാധാരണ മാസ്കിന് സമാനമായി ചെവിയിൽ ധരിക്കുന്ന തരത്തിലാണ് ഈ കുഞ്ഞൻ മാസ്കുകളുമുള്ളത്. ഇത് എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നത് വ്യക്തമാക്കുന്ന ഒരു വീഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോയിൽ കാണിക്കുന്നത് രണ്ട് പേര്‍ സാധാരണ മാസ്ക് ധരിച്ചിരിക്കുന്നത് കാണാം. അതേസമയം, അത് അഴിച്ചതോടെ ഒരു കുഞ്ഞൻ മാസ്ക് വ്യക്തമായി കാണാൻ സാധിക്കും. മൂക്കിനെ പൂര്‍ണമായും അടക്കുന്ന തരത്തിലുള്ള മാസ്കാണ് ഇത്.

സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ തരംഗമാകുകയും കൗതുകമാകുുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെ ചില നിരീക്ഷകര്‍ തമാശ നിറഞ്ഞ പുതിയ ലുക്കിനെ പ്രശംസിക്കുന്നതും കാണാം. സര്‍ക്കസിലെ കോമാളികള്‍ വര്‍ഷങ്ങളായി ഇത് ഉപയോഗിക്കുന്നുവെന്ന തരത്തിൽ ചുവപ്പ് മൂക്ക് ധരിച്ച് നിൽക്കുന്ന ജോക്കറിന്റെ ചിത്രങ്ങളും കമന്റായി നൽകുന്നുണ്ട്

Top