അനധികൃത സാമ്പത്തിക ഇടപാട് ; ഇറച്ചി വ്യാപാരി മൊയിന്‍ ഖുറേഷി അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ഇറച്ചി വ്യാപാരി മൊയിന്‍ ഖുറേഷി അറസ്റ്റില്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് മൊയിന്‍ ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

ഹവാല ഇടപാട്, വിദേശത്തെ അനധികൃത സമ്പാദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

മൊയിന്‍ ഖുറേഷിയ്‌ക്കെതിരെ സിബിഐ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമപ്രകാരം അന്വേഷണം നടത്തുന്നുണ്ട്.

ആദായനികുതി അടയ്ക്കാതെ ഒളിച്ചുനടക്കുന്നതില്‍ മുന്‍പനാണു മൊയിന്‍ ഖുറേഷി എന്നാണു പറയപ്പെടുന്നത്.

വിദേശത്തുമാത്രം 200 കോടിയിലെറെ രൂപ ഖുറേഷി ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

2011ലാണ് ഖുറേഷി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ വന്നത്. മകളുടെ ആര്‍ഭാട വിവാഹമാണു ഇയാളെ അധികൃതരുടെ ശ്രദ്ധയില്‍ എത്തിച്ചത്.

Top