ഗുരുഗ്രാമിലെ ഇറച്ചികടകൾ അടപ്പിച്ച്‌ ഹിന്ദു ഉഗ്രവാദികൾ

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഇറച്ചി കടകൾ ബലമായി അടപ്പിച്ച്‌ ഹിന്ദു ഉഗ്രവാദികൾ. ഒമ്പത് ദിവസത്തെ തങ്ങളുടെ നവരാത്രി ആഘോഷങ്ങളെ മാനിക്കണം എന്ന് പറഞ്ഞു ബലം പ്രയോഗിച്ചാണ് കച്ചവടക്കാരെ കൊണ്ട് കടകൾ അടപ്പിച്ചത്.

പ്രദേശത്തെ വലിയ വിഭാഗം ഇസ്‌ലാമികരും ഇത്തരത്തിൽ ഇറച്ചി വിൽപ്പനക്കാരും ആ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിൽ നിൽക്കുന്നവരുമാണ്. ഹൈന്ദവർക്ക് പരിപാപനമായ മൃഗം എന്ന് കണക്കാക്കുന്ന പശുക്കളെ ഇറച്ചിയാക്കുന്നത് ഹൈന്ദവ ഉഗ്രവാദികൾക്ക് സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. അതിനാൽ തന്നെ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്ലാം വിൽപ്പനക്കാരെ കേന്ദ്രീകരിച്ചാണ് ഈ പ്രതിഷേധം നടത്തുന്നത്.

1947-ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തെ താരതമ്യം ചെയ്തു കൊണ്ടാണ് ഒരു കടയുടമ ഈ സംഭവത്തിന്റെ തീവ്രത പറഞ്ഞത്. “വിഭജനത്തിന് ശേഷം ഇത് ആദ്യമായിയാണ്, ഇത്രയും ദിവസങ്ങൾ കട അടയ്‌ക്കേണ്ട അവസ്ഥ വരുന്നത്,” പതിറ്റാണ്ടുകളായി ഇറച്ചി വിൽപ്പന നടത്തികൊണ്ട് പോരുന്ന സജിദ് ഖുറേഷി പറഞ്ഞു.

“ഈ പ്രദേശത്ത് ഏതെങ്കിലും ഇറച്ചി കടകൾ തുറന്ന് കിടപ്പുണ്ടോ എന്ന് ഞങ്ങൾ അന്വേഷിക്കും. ആടുകളെയും പശുക്കളെയും കൊന്നു, കഷ്ണങ്ങളായി മുറിച്ചു തൂക്കി ഇട്ടു പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു വേണം നവരാത്രി വ്രതം എടുക്കുന്നവർ അത് അനുഷ്ഠിക്കാൻ,” സൻയുക്ത ഹിന്ദു സംഘർഷ് സമിതിയുടെ തലവനായ രാജീവ് മിത്തൽ പറഞ്ഞു. ആ പ്രദേശത്തുള്ള 22-ഓളം ഹൈന്ദവ സംഘടനകളുടെ തലവനാണ് മിത്തൽ.

ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം ഇരു കൂട്ടരുമായി നടന്ന വാക്വാദം സംഘർഷത്തിൽ കലാശിച്ചപ്പോൾ പോലീസ് ആറ്‌ പേരെ അവിടെ നിന്നും നീക്കിയതായും ഹൈന്ദവ ഉഗ്രവാദികൾ ബലം പ്രയോഗിച്ചു കടകൾ അടപ്പിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Top