ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കും; 678 പേർക്ക് ശ്വസന പ്രശ്നങ്ങൾ

തിരുവനന്തപുരം : ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ വിഭാവനം ചെയ്ത ആക്ഷൻ പ്ലാനിൽ, യുദ്ധകാലാ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി മന്ത്രി പി രാജീവും വ്യക്തമാക്കി. ഇതിൽ 421 ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം ബി രാജേഷും പി രാജീവും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ മേയ് വരെ നീളുന്ന 82 ദിവസത്തെ കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. നാളെ വരെ നീളുന്ന 82 ദിവസം കർമപദ്ധതി നടപ്പാക്കും. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കും. അജൈവ മാലിന്യം വാതിൽപടി ശേഖരണം നടത്തും. ഹരിത കർമ സേന അംഗങ്ങൾ വഴിയാകും ഇത് ചെയ്യുക. ഫ്ലാറ്റുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ നൽകുന്ന സമയ പരിധി ജൂൺ 30 ആക്കി. കളക്ടറേറ്റിലും, തദ്ദേശ സ്ഥാപനങ്ങളിലും വാർ റൂം തുറക്കും. ഒരു വർഷം കൊണ്ട് ചെയ്യേണ്ട കർമ പദ്ധതി മൂന്ന് മാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രിമാർ വിശദീകരിച്ചു.

Top