അപ്പാനി ശരത്ത് നായകനാവുന്ന ‘മിയ കുല്‍പ്പ’ ;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ങ്കമാലി ഡയറീസ്, ‘ജിമിക്കി കമ്മല്‍’ പാട്ട് എന്നിവയിലൂടെയൊക്കെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അപ്പാനി ശരത്ത് എന്ന ശരത് കുമാര്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി സിനിമകളുടെ ഭാഗമായി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ശരത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘മിയ കുല്‍പ്പ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ആന്റണി വര്‍ഗ്ഗീസ്, സന്തോഷ് കീഴാറ്റൂര്‍, സുരഭി ലക്ഷ്മി, ടിനു പാപ്പച്ചന്‍, ആര്‍.ജെ മാത്തുക്കുട്ടി, ഡോ.മ്യൂസ് മേരി ജോര്‍ജ്ജ്, ആന്‍സണ്‍ പോള്‍, ഡോ. അജു കെ നാരായണന്‍ എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്.

അപ്പാനി ശരത്തിന് പുറമെ കൈലാഷ്, സോഹന്‍ സീനുലാല്‍, ജാഫര്‍ ഇടുക്കി, അംബികാ മോഹന്‍, വിനോദ് കെടാമംഗലം, ടീന സുനില്‍, ഗായന്ത്രി നമ്പ്യാര്‍, ശാലിനി ദിനേഷ്, മോഹിത തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, വിനീത് ശ്രീനിവാസന്‍ ,പി.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങി പതിമൂന്നോളം സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച നവാസ് അലിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഷരീപ് മൂഴിയേടത്താണ് നിര്‍മ്മാണം.

എ എം എ ഗ്രൂപ്പിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദിലീപ് അഹമ്മദ്, സംഗീതം രാകേഷ് കേശവന്‍, ഗാനരചന ഡോ. അന്‍വര്‍ അബ്ദുള്ള, കല ഡാനി മുസിരിസ്, ശബ്ദലേഖനം കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ക്യാമറ നൂറുദ്ദീന്‍ ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതീഷ് മാവേലിക്കര, മേക്കപ്പ് ജയറാം, കോസ്റ്റ്യൂം ഡിസൈന്‍ ലഹര നവാസ്, അസോസിയേറ്റ് ഡയറക്ടര്‍ ഷിജോ ജോണ്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് രതീഷ് കൃഷ്ണന്‍, പ്രജിത് എസ്.നായര്‍, എഡിറ്റര്‍ ജോവിന്‍ ജോണ്‍, സൗണ്ട് ഡിസൈന്‍ കരുണ്‍, സ്റ്റില്‍സ് ഇക്കുട്ട്‌സ് രഘു, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഷരീഫ് മുഹമ്മദ് എന്നിവരാണ്.

Top