മീ ടൂ വെളിപ്പെടുത്തലുമായി നടി രേവതി സംപത് രംഗത്ത്‌

“എന്തിനാണ് ലൈംഗീക ചുവ ഉള്ള സംസാരം ഇവിടെ പറയുന്നത് എന്ന ചോദ്യം എന്നെ അഹങ്കാരിയാക്കി, അത് എങ്ങനെയാണ് അഹങ്കാരം ആകുന്നത്?” ചോദിക്കുന്നത് പുതുമുഖ നായികയായ നടി രേവതി സംപത്താണ്. തന്റെ ആദ്യ ചിത്രത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചാണ് ഇവർ പറയുന്നത്.

മീ ടൂ ക്യാമ്പയിനിൽ പങ്കെടുത്തു കൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രേവതി ഈ കാര്യം പറയുന്നത്. തെലുങ്കു-ഒഡിയ സിനിമയായ ‘പട്നഗർഹ്’-ൽ അഭിനയിക്കുമ്പോൾ, തനിക്ക്‌ സംവിധായകനായ രാജേഷ് തച്റിവരിൽ നിന്ന് ഉണ്ടായ മോശമായ അനുഭവങ്ങളെ കുറിച്ചാണ് ഇവർ പറയുന്നത്. താൻ ഒരു ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും എന്നാൽ ചിത്രീകരണം ആരംഭിച്ചപ്പോൾ തനിക്ക് ലിംഗ അസമത്വവും, ലൈംഗിക ചുവ നിറഞ്ഞ സംഭാഷണങ്ങളും ഒക്കെ നേരിടേണ്ടി വന്നു. സംവിധായകനായ രാജേഷ് തച്റിവരിൽ നിന്ന് സിനിമയുടെ ചിത്രീകരണത്തിൽ ഉടനീളം തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന് രേവതി ആവർത്തിക്കുന്നുണ്ട്.

പാതിരാത്രിയിൽ തനിക്ക്‌ ഫോൺ കോളുകളും മെസ്സേജുകളും വന്നു എന്നും ഇതിനെ ചോദ്യം ചെയ്തപ്പോൾ ഇതല്ലേ പ്രൊഫഷണലിസം എന്ന് അവർ പ്രതികരിച്ചതായും നടി പറയുന്നു. “നിങ്ങൾ ഒരു പുതിയ ആളാണ്. നിങ്ങൾ സംസാരിക്കരുത്. നിങ്ങൾക്ക് അതിനുള്ള അവകാശം ഇല്ല,” എന്നാണ് ശബ്ദം ഉയർത്തിയപ്പോൾ സിനിമയിലെ അംഗങ്ങൾ രേവതിയോട് പറഞ്ഞത്.

Top