മീ-ടൂ ആരോപണം: കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് ഒളിവിൽ

കൊച്ചി: മീ-ടൂ ആരോപണം, കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് ഒളിവില്‍. ടാറ്റു ആര്‍ട്ടിസ്റ്റിനായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.

ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു.

 

Top