വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലത് പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: മീടൂ മൂവ്‌മെന്റിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ മമ്മൂട്ടി. വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്നും സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍ നടന്നിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡില്‍ തുടക്കം കുറിച്ച മീടു മൂവ്‌മെന്റിന്റെ ചുവടുപിടിച്ച് മലയാള സിനിമയിലും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു. നടന്‍ നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലാണ് ബോളിവുഡില്‍ മീടു തരംഗത്തിന് തുടക്കം കുറിച്ചത്.

Top