ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ലൊസാഞ്ചലസില്‍ ‘മീ ടൂ’ പ്രതിഷേധ മാര്‍ച്ച്

ലൊസാഞ്ചലസ് : ലൈംഗികമായി നേരിടുന്ന അതിക്രമങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഹാഷ്ടാഗ് മീ ടൂ (metoo) ആഗോളവ്യാപകമായി സ്ത്രീകൾ ഏറ്റെടുത്തിരുന്നു.

തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അവരുടെ അനുഭവങ്ങൾ പറയുകയും ചെയ്തു.

മീ ടൂ കാമ്പയിനിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ട് ലൊസാഞ്ചലസിലെ ഹോളിവുഡില്‍ നൂറു കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഹോളിവുഡിലെ ബോളിവാര്‍ഡില്‍നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച് നടന്നത്.

സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമ കേസുകളിൽ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫെയ്‌സ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് നടത്തിയത്.

Top