വീണ്ടും മീടു ആരോപണം; ബോളിവുഡ് സംവിധായകനെതിരെ സഹപ്രവര്‍ത്തക

ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ മീടു ആരോപണം. സഞ്ജു എന്ന ചിത്രത്തിലെ സഹപ്രവര്‍ത്തകയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

ലൈംഗിക ചുവകലര്‍ന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ അധികാരം ഉപയോഗിച്ച് ഇത്തരത്തില്‍ പെരുമാറരുതെന്ന് പറഞ്ഞതായി അവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ആറുമാസം മാനസീകമായും ശാരീരികമായും ദുരുപയോഗം ചെയ്തതായും അവര്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി എന്നിവര്‍ക്ക് അവര്‍ വിവരങ്ങള്‍ ധരിപ്പിച്ച് മെയില്‍ അയച്ചിരുന്നു.

രാജ്കുമാര്‍ ഹിറാനി നേരില്‍ ഇതുവരെ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഹിറാനിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്.

Top