മീടു ആരോപണ വിധേയനൊപ്പം അഭിനയിച്ചു; അജയ് ദേവഗ്ണിനെതിരെ തനുശ്രീ ദത്ത

ന്യൂഡല്‍ഹി: മീടു ആരോപണവിധേയനായ നടന്‍ അലോക്നാഥിനൊപ്പം അഭിനയിച്ച ബോളിവുഡ് നടന്‍ അജയ് ദേവഗ്ണിനെ വിമര്‍ശിച്ച് തനുശ്രീ ദത്ത.

മീടു ആരോപണം ഉയര്‍ന്ന സമയം ആരോപണ വിധേയര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ചെയ്തിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും നട്ടെല്ലില്ലാത്ത പ്രവര്‍ത്തിയാണെന്നും തനുശ്രീ ദത്ത ആരോപണമുന്നയിച്ചു.

ദേ ദേ പ്യാര്‍ സെ എന്ന പുതിയ ദേവ്ഗണ്‍ ചിത്രത്തില്‍ അലോക്നാഥും അഭിനയിക്കുന്നുണ്ട്. ഇത് കാണിച്ചാണ് ദത്തയുടെ കുറ്റപ്പെടുത്തല്‍. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് താനോ തന്റെ സിനിമാ നിര്‍മ്മാണ കമ്പനിയോ സഹകരിക്കില്ലെന്നാണ് മീടു ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തിരുന്നത്.

Top