സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായി എം.ഇ.ഹസൈനാരെ തിരഞ്ഞെടുത്തു

കളമശേരി: സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായി എം.ഇ.ഹസൈനാരെ തിരഞ്ഞെടുത്തു. വി.എ.സക്കീര്‍ ഹുസൈനെ നീക്കിയ ഒഴിവിലേക്കാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കളമശേരി ഏരിയ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമാണ് ഹസൈനാര്‍. ദീര്‍ഘകാലം തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്, കണയന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ്, കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Top