എനിക്കും വിരാടിനും സമാനതകള്‍ ഏറെ, ഞങ്ങള്‍ നല്ല പോരാളികളാണ്‌ : എ ബി ഡിവില്ലിയേഴ്‌സ്

ന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് ഒരുപാടുപേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ് കൊഹ്‌ലിയുടെ ബാറ്റിംഗിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്ക് കൊഹ്‌ലി തികഞ്ഞ ഒരു എതിരാളി ആയിരിക്കും എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി കൊഹ്‌ലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും അത് പെട്ടെന്നൊന്നും അവസാനിക്കില്ല എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

‘ഞാനും വിരാടുമായി ഒരുപാട് സമാനതകള്‍ ഉണ്ട്. ഞങ്ങള്‍ രണ്ടുപേരും നല്ല പോരാളികളാണ്‌. ഒരു തരത്തിലും തോല്‍വിയെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. ബാറ്റ് ചെയ്യുമ്പോള്‍ എങ്ങനെ എതിരാളികളെ കീഴ്‌പ്പെടുത്താം എന്നാണ് ചിന്തിക്കുന്നത്’ഡിവില്ലേഴ്സ് പറഞ്ഞു.

വിരാട് നല്ലൊരു മനുഷ്യനാണ്.ജീവത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ ധീരമായി തന്നെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കും. അത്തരം സാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കുന്നത് നല്ല മനക്കരുത്തും വ്യക്തിത്വവും ഉളളത് കൊണ്ടാണ്. ജീവിത്തില്‍ മോശം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടും അതിനോട് പൊരുതി ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാനായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് കൊഹ്‌ലി എന്ന വ്യക്തിയുടെ വിജയം തന്നെയാണെന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു.

2019 ലോകകപ്പില്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമാണ് കിരീടം സ്വന്തമാക്കുന്ന സാധ്യതാ പട്ടികയില്‍ മുന്നിലുളളത്. ഒപ്പം തന്നെ പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കും കിരീട സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ ബാംഗ്ലൂരിന് വേണ്ടി കളിയ്ക്കാന്‍ ഡിവില്ലിയേഴ്സും ഉണ്ടാകും.

Top