ദോഹയിലേയ്ക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം: ഒരാള്‍ പിടിയില്‍

കോഴിക്കോട്: 530 ഗ്രാം എംഡിഎംഐയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍. ഏകദേശം രണ്ടരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയിരിക്കുന്നത്. കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടില്‍ ജാബിറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കേസ് കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയിലേയ്ക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു.

Top