കുന്നംകുളത്ത് ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍; 160 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തൃശ്ശൂര്‍: 160 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ തൃശ്ശൂരില്‍ അറസ്റ്റിലായി. ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് കുന്നംകുളത്തേക്കു വരികയായിരുന്നവരില്‍ നിന്നാണ് പിടികൂടിയത്.

കുന്നംകുളം സ്വദേശികളായ ജാഫര്‍, സുധീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ ചങ്ങരംകുളം സ്വദേശി അജ്മലും പിടിയിലായിട്ടുണ്ട്.

Top