ലഹരിവസ്തുക്കളായ എംഡിഎംഎയും മാജിക് മഷ്‌റൂമും ഇനി ഓസ്ട്രേലിയയിൽ ‘മരുന്ന്’

സിഡ്നി : ഓസ്ട്രേലിയയിലെ സൈക്യാട്രിസ്റ്റുകളുടെ കുറിപ്പടിയിൽ ലഹരിവസ്തുക്കളായ എഡിഎംഎയും മാജിക് മഷ്റൂമും ഇടംപിടിക്കും. വിട്ടുമാറാത്ത മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും ചികിത്സിക്കാനുളള മരുന്നായി ഇവ രണ്ടിനും അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.

സൈലോസൈബിൻ എന്ന സംയുക്തമടങ്ങിയ മാജിക് മഷ്റൂം വിഷാദരോഗത്തിനാണ്. എംഡിഎംഎ പോസ്റ്റ് ട്രോമെറ്റിക് സ്ട്രെസ് ഡിസോർഡറിനും. തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീക‍ൃത മരുന്നുപട്ടികയിൽ ഇവ ജൂലൈ ഒന്നിനു കൂട്ടിച്ചേർത്തു.

Top