ഹൈപ്പര്‍ റേസ് കാര്‍ വീഡിയോ ഗെയിമുകളുടെ പ്രതീതിയുമായി മക്‌ലാറന്‍

ട്രാക്കിനുവേണ്ടിയും റോഡിനുവേണ്ടിയും സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ മക്‌ലാറന്‍ ഹൈപ്പര്‍ റേസ് കാര്‍ വീഡിയോ ഗെയിമുകളുടെ പ്രതീതി ലോകത്ത് അവതരിപ്പിച്ചു.

പിന്‍ചക്രങ്ങളെ കറക്കാന്‍ ട്വിന്‍ടര്‍ബോ ചാര്‍ജ്ഡ് 4.0 ലിറ്റര്‍ എഞ്ചിനും മുന്‍ചക്രങ്ങള്‍ക്കായി രണ്ട് ഇലക്ട്രിക് മോട്ടോറുകളുമുള്ള ‘അള്‍ട്ടിമേറ്റ് വിഷന്‍ ജിടി’യുടെ കരുത്ത് 1134 എച്ച്.പിയാണ്.

റേസിങ്ങ് മോട്ടോര്‍ബൈക്കിലെ ഡ്രൈവറെ പോലെയാണ് കാറിനുള്ളില്‍ ഡ്രൈവര്‍ ഇരിക്കുക.

സോണി പ്ലേസ്റ്റേഷന്‍ ഗെയിം കണ്‍സോളില്‍ കളിക്കാനുള്ള റേസ് ഗെയിമായ ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട്ടിന് വേണ്ടി മാത്രമാണ് അടുത്ത കാലത്തൊന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കാത്ത വാഹനം മക്‌ലാറന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഗെയിമില്‍ പങ്കാളികളാവുന്ന നിര്‍മാതാക്കളുടെ നിലവിലുള്ള സ്‌പോര്‍ട്‌സ്/റേസ് കാറുകള്‍ മാത്രമാണ് ഗ്രാന്‍ ടൂറിസ്‌മോയുടെ സാധാരണ ഗെയിമുകളില്‍ കളിക്കാര്‍ക്ക് കിട്ടുക.

അത്തരം പരിമിതികളെ മറികടന്ന് ഭാവനയ്‌ക്കൊത്തുപോകാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പോളിഫോണി നല്‍കുന്ന അവസരം വ്യവസായത്തിലെ പ്രമുഖര്‍ കാര്യമായിത്തന്നെ എടുക്കും എന്നതിന്റെ തെളിവാണ് മക്‌ലാറന്‍.

ഗെയിം നിര്‍മിക്കുന്നവരും കാര്‍ നിര്‍മ്മാതാക്കളും ഒന്നിച്ചിരുന്നാണ് ഇത്തരം വാഹനങ്ങള്‍ തയ്യാറാക്കുന്നത്.

‘അള്‍ട്ടിമേറ്റ് വിഷന്‍ ഗ്രാന്‍ ടൂറിസ്‌മോയ്ക്ക് ജന്മം നല്‍കാന്‍ മക്‌ലാറനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് പോളിഫോണി ഡിജിറ്റലിന്റെ പ്രസിഡന്റ് കാസുനോരി യമൗച്ചി പറഞ്ഞു.

Top