ക്രൈസ്റ്റ്ചര്‍ച്ച്: ആരാധകര്‍ ആവേശമായി ഒരിക്കല്‍ കൂടി മക്കല്ലം കത്തികയറിയപ്പോള്‍ ശ്രീലങ്ക തകര്‍ന്നു തരിപ്പണമായി.
ന്യൂസിലന്‍ഡിനെതിരായ ആദ്യഏകദിനത്തില്‍ ശ്രീലങ്ക ഏഴുവിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി. ടോസ് ജയിച്ച് ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 188നു പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ വെറും 21 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കിവീസ് ബോളറുമാരുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്ക പിന്നീട് ബ്രണ്ടന്‍ മക്കല്ലത്തിന്റെയും മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും ബാറ്റിംഗ് ചൂടും അനുഭവിച്ചു.
ടോസ് ജയിച്ച് ക്രീസിലെത്തിയ ശ്രീലങ്കയുടെ ആദ്യവിക്കറ്റ് മൂന്നാം വിക്കറ്റില്‍ നഷ്ടമായി. പിന്നീട് ഒമ്പതു റണ്‍സുമായി ദില്‍ഷനും മടങ്ങിയതോടെ ശ്രീലങ്ക വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.


