മകഫീ സ്ഥാപകന്‍ ജോണ്‍ മകഫീയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാഴ്‌സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്‌റ്റ്വെയറായ ‘മകഫീ’യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകഫീയെ ബാഴ്‌സലോണയിലെ ജയില്‍മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്‌പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാന്‍ സ്‌പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം. ആന്റിവൈറസ് രംഗത്ത് കാലുറപ്പിച്ച തുടക്കക്കാരിലൊരാളായിരുന്നു മകഫീ. 1980കളില്‍ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്‌റ്റ്വെയര്‍ വില്‍പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്.

നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസിലാണ് സ്‌പെയിനില്‍ അദ്ദേഹം പിടിയിലായതും. 2020 ഒക്ടോബറിലാണ് ബാഴ്‌സലോണ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം അദ്ദേഹം അറസ്റ്റിലായത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

 

Top