പൊലീസ് ബില്‍ അടക്കാതെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; നല്‍കാനുള്ളത് കോടികള്‍

മുംബൈ: കഴിഞ്ഞ ഏഴ് സീസണ്‍ ഐപിഎല്ലുകളില്‍ സുരക്ഷയൊരുക്കിയതിന് മുംബൈ പൊലീസിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കാനുള്ളത് 21.34 കോടി രൂപ. ഇതില്‍ 5.61 കോടി രൂപ പലിശയും ഉള്‍പ്പെടുന്നു.

ഐപിഎല്ലിന് പുറമേ മുംബൈയില്‍ നടന്ന ഏകദിന മത്സരങ്ങള്‍,ടി20 ലോകകപ്പ് മത്സരങ്ങള്‍,ടെസ്റ്റ് മത്സരങ്ങള്‍ ,വനിതാ ലോകകപ്പ് മത്സരങ്ങള്‍ എന്നിവ അടക്കമുള്ളവയ്ക്ക് സുരക്ഷ നല്‍കിയതിന്റെ പണമാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പൊലീസിന് നല്‍കാനുളളത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ ബില്ലുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, അത് കൂടിയാകുമ്പോള്‍ അസോസിയേഷന് ബാധ്യത കൂടും. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ 1.48 കോടി രൂപയാണ് സുരക്ഷ ഒരുക്കിയതിന്റെ ചെലവ് ഇനത്തില്‍ മുംബൈ പൊലീസിന് നല്‍കാനുള്ളത്.

മുംബൈ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കും വേദിക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്.

Top