ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.

അതേസമയം, 11 കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളില്‍ റിമാന്‍ഡ് ചെയ്യും. എംഎല്‍എയെ കസ്റ്റഡിയില്‍ വിടാന്‍ വിസമ്മതിച്ച കോടതി പക്ഷെ കൂടുതല്‍ കേസുകളില്‍ അറസ്റ്റിന് അനുമതി നിഷേധിച്ചു. 30 കേസുകളില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ഇതിന് അനുവാദം നല്‍കി. ഇതുവരെ 11 കേസുകളിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top