എംസി കമറുദ്ദീന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ്‌കേസ്; ലീഗിനെതിരെ സിപിഐഎം

തിരുവനന്തപുരം: കാസര്‍കോട് എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാകാമെന്ന് സിപിഐഎം. വ്യക്തമായ ആസൂത്രണത്തോടെയാണ് നിക്ഷേപകരെ വഞ്ചിച്ചതെന്നും സിപിഐഎം നേതൃത്വം ആരോപിച്ചു. എംഎല്‍എയ്‌ക്കെതിരായ തട്ടിപ്പുകേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
എംഎല്‍എയ്‌ക്കെതിരെ ലീഗ് നേതൃത്വം ഇന്ന് കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. എല്ലാ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്ന് ലീഗ് ഇന്ന് അറിയിച്ചിരുന്നു. കൂടാതെ കമറുദ്ദീന്‍ എല്ലാ സ്വത്തുവിവരങ്ങളും പരിശോധിക്കുമെന്നും ലീഗ് നേതൃത്വം പറഞ്ഞു.
ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ലീഗിന്റെ ബന്ധം സംശയിച്ച് സിപിഐഎം നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

Top