എം.സി കമറുദ്ദീനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ എംഎല്‍എയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു.

Top