എം.സി കമറുദ്ദീന് മൂന്ന് കേസുകളില്‍ ജാമ്യം

കൊച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്നു കേസുകളില്‍ കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് നിലവിലുളള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതും കമറുദ്ദീന്റെ ആരോഗ്യ കാരണങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

കാസര്‍കോട് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ വിചാരണ തടവുകാരനായ എംഎല്‍എ, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിനെതിരെ 85 കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് തവണ കസ്റ്റഡയില്‍ ചോദ്യം ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇനിയും 82 കേസുകളുള്ളതിനാല്‍ ഇദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.

Top