കോവിഡ് രോഗികള്‍ക്ക് സഹായവുമായി MBT- നന്മ ഡോക്ടര്‍സ് ഡെസ്‌ക്

തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം പിടിച്ചു കെട്ടുന്നതിനു കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള വിവിധ ഇടപെടലുകള്‍ ക്രിയാത്മകമായി നടന്നു വരികയാണ്. രോഗ തീവ്രത ഇല്ലാത്ത കോവിഡ് രോഗികളില്‍ പലരും വീടുകളില്‍ തന്നെയാണ് നിലവില്‍ കഴിയുന്നത്. ആശുപത്രി സംവിധാനങ്ങള്‍ കോവിഡ് ചികിത്സയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നിരിക്കെ ആരോഗ്യസംബന്ധമായ പ്രയാസങ്ങള്‍ നേരിടുന്ന മറ്റു രോഗികളും നിലവില്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനനങ്ങള്‍ക്കു ശക്തി പകരാനായി MBT-നന്മ ഫൗണ്ടേഷന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നന്മ ഡോക്ടര്‍സ് ഡെസ്‌ക്. കോവിഡ് രോഗം മൂലമോ മറ്റു ആരോഗ്യ പ്രയാസങ്ങളാലോ വീടുകളില്‍ പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിര്‍ദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ഉറപ്പാക്കുക എന്നതാണ് ഡോക്ടര്‍സ് ഡെസ്‌കിന്റെ ലക്ഷ്യം.

പാലിയേറ്റീവ് കെയര്‍ വിദഗ്ധന്‍ ഡോ. സുരേഷ് കുമാര്‍, ഡോ മുജീബ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലാണ് ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. പൊലീസ് ഐ ജി പി വിജയന്‍ ഐ പി എസ് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കു വരുന്നു. വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നായി 150 ഓളം ഡോക്ടര്‍മാര്‍ ഈ സംരംഭത്തിന്റെ ഭാഗമാണ്.8943 27 0000 , 8943 16 0000 എന്നീ നമ്പറുകളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹെല്‍പ്ഡെസ്‌കിനെ ബന്ധപ്പെടാവുന്നതാണ്.

 

Top