എംബിബിഎസ് പരീക്ഷ ക്രമക്കേട്; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം: കൊല്ലം അസീസിയ കോളേജിലെ എംബിബിഎസ് പരീക്ഷാ ക്രമക്കേടില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, എന്നീ വകുപ്പുകള്‍ ചുമത്തി കണ്ണനല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് ശേഖരിക്കും. പരീക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.

 

Top