എംബിബിഎസ് പ്രവേശനം ; കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളുടെ ഹര്‍ജിയില്‍ വിധി ഇന്ന്‌

ന്യൂഡല്‍ഹി:  ഈ വര്‍ഷം എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞേക്കും.

പ്രവേശനം നേടിയ 400 വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ചു നിര്‍ണായകമായിരിക്കും കോടതി വിധി.

ഓഗസ്‌റ് 31നു ശേഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഓരോ ഹര്‍ജിയിലും വസ്തുതകള്‍ക്ക് അനുസരിച്ചു തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ട് ഇന്നലെ വ്യക്തമാക്കി.

ഇതോടെ മൂന്നു കോളേജുകളുടെ ഹര്‍ജികളില്‍ വിധി പറയുന്നതിന് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ചിനുള്ള തടസ്സം നീങ്ങി.

Top