അറ്റ്‌ലാന്റയ്ക്ക് എതിരെയുള്ള മത്സരത്തില്‍ എംബാപ്പെ ഉണ്ടാകില്ല

mbappe

ഫ്രഞ്ച് കപ്പ് ഫൈനലിനിടയില്‍ എംബാപ്പെയ്ക്ക് ഉണ്ടായ പരുക്ക് ഗുരുതരമല്ലെന്ന് പി എസ് ജി അറിയിച്ചു. പരുക്കിന്റെ ദൃശ്യങ്ങള്‍ വലിയ ആശങ്ക നല്‍കിയിരുന്നുവെങ്കിലും ഭയം വേണ്ട എന്നാണ് ക്ലബ്ബ് പറയുന്നത്.

എങ്കിലും താരത്തിന് പ്രധാന മത്സരങ്ങള്‍ നഷ്ടമാകും. ലീഗ് കപ്പ് ഫൈനലും അറ്റലാന്റയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരവുമാണ് എംബാപ്പെയ്ക്ക് നഷ്ടമാവുക.

ക്വാര്‍ട്ടറില്‍ കളിക്കാന്‍ കഴിയില്ലെങ്കിലും എംബാപ്പെ പി എസ് ജിക്ക് ഒപ്പം പോര്‍ച്ചുഗലിലേക്ക് യാത്ര തിരിക്കും. ടീം സെമി ഫൈനലില്‍ എത്തുകയാണെങ്കില്‍ എംബാപ്പെയ്ക്ക് കളിക്കാനാകുമെന്നാണ് കരുതുന്നത്.

Top