എംബാപ്പെയ്ക്ക് ഫ്രാന്‍സിനെക്കാള്‍ ആരാധകര്‍ ഇന്ത്യയിലുണ്ട്; പ്രധാന മന്ത്രി നരേന്ദ്ര മോദി

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കൈലിയന്‍ എംബാപ്പെയ്ക്ക് ഫ്രാന്‍സിനെക്കാള്‍ ആരാധകര്‍ ഇന്ത്യയിലുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ് എംബപ്പെ എന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് എംബാപ്പെയെ അറിയാവുന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി മോദി പാരീസില്‍ പറഞ്ഞു. ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ഒരു ചടങ്ങില്‍ വച്ചാണ് പ്രധാന മന്ത്രി എംബപ്പെയെ കുറിച്ച് സംസാരിച്ചത്.

വലിയ കയ്യടിയോടെ ആണ് ജനം പ്രധാന മന്ത്രിയുടെ ഈ പ്രസ്താവനയെ വരവേറ്റത്. എന്നാല്‍ പ്രധാനമന്ത്രി എംബപ്പെയുടെ പേര് കിലിയന്‍ മാപ്പെ എന്ന് തെറ്റായി പറഞ്ഞത് ട്രോളായും മാറുന്നുണ്ട്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍, സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍ എന്നിവരുമായുള്ള വലിയ കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തി. അതിനു ശേഷം പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് മോദി എംബപ്പെയെ കുറിച്ച് പറഞ്ഞത്.

Top