എംബിഎ വിദ്യാര്‍ഥിനിയെ പീഡിനത്തിനിരയാക്കി ഓട്ടോയില്‍ നിന്നു വലിച്ചെറിഞ്ഞു

rape

താനെ: ഓടുന്ന വാഹനത്തില്‍ പീഡനത്തിനിരയായ എംബിഎ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ നിന്നു പുറത്തെറിഞ്ഞു. മുംബൈയിലെ താനെയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.

മുളുന്ദിലെ ഫിറ്റ്‌നസ് കേന്ദ്രത്തില്‍ പാര്‍ട്ട്‌ടൈം ജോലി നോക്കുന്ന എംബിഎ വിദ്യാര്‍ഥിനി കൂടിയായ യുവതി ഇവിടെനിന്നു വീട്ടിലേക്കു പോകവെയാണ് പീഡിപ്പിക്കപ്പെട്ടത്. ഷെയര്‍ ഓട്ടോയില്‍ യാത്ര ചെയ്യവെ സഹയാത്രികനും ഓട്ടോഡ്രൈവറും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇതിനുശേഷം പൊഖ്‌റാന്‍ റോഡിലെ ആളൊഴിഞ്ഞ പ്രദേശത്തു യുവതിയെ ഉപേക്ഷിച്ചശേഷം പ്രതികള്‍ കടന്നുകളഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ യാത്രക്കാരാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

Top