റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു

deadbody

ബംഗളുരു: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളുരുവിലെ പീന്യ കോളേജിലെ വിദ്യാര്‍ത്ഥിനി ശാലിനിയാണ് മരിച്ചത്. പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം.

പരിശീലനത്തിനിടെ ശാലിനി താഴെ വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ പീന്യ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top