ഗൂഢാലോചന നടത്തിയത് ആരെന്ന് എം.ബി. രാജേഷ് വ്യക്തമാക്കണം: ചെന്നിത്തല

പാലക്കാട്: കാലടി അധ്യാപക നിയമനത്തിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എം.ബി.രാജേഷ് വ്യക്തമാക്കണം.  വെളിപ്പെടുത്തൽ നടത്തിയ അധ്യാപകനെതിരെ സൈബർ ആക്രമണം നടത്തുകയാണ്. ജോലിസാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രതികരിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു .

ചട്ടങ്ങൾ മറികടന്ന് നടത്തുന്ന നിയമനങ്ങൾ ചെറുപ്പക്കാരോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷകളെ മുഴുവൻ തല്ലിക്കെടുത്തി പാർട്ടിക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പിൻവാതിൽ നിയമനം നടത്തുന്ന നാണംകെട്ട പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഐശ്വര്യ കേരളയാത്രയുടെ പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top