പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജെന്ന് എംബി രാജേഷ്

തിരുവനന്തപുരം: പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ് എന്ന് സ്പീക്കര്‍ എംബി രാജേഷ്. വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹമെന്നും എംബി രാജേഷ് പറഞ്ഞു.

കെ ജി ഒ എ നേതാവ് ഡോ. എന്‍ എം മുഹമ്മദാലിയുടെ ഓര്‍മക്കായി കെ ജി ഒ എ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രശസ്ത സിനിമാ നടന്‍ ശ്രീ. പ്രകാശ് രാജിന് സമ്മാനിക്കാന്‍ അവസരം ലഭിച്ചു.

അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്.

വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ പിന്നീട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹം. ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിട്ട് നിര്‍ഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നു. ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെയെന്ന് എംബി രാജേഷ് പറഞ്ഞു.

Top