ജനങ്ങള്‍ക്കൊപ്പം നിന്ന യുവാവ്, ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന നേതാവെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പിന്നാലെ സൈബര്‍ ഇടങ്ങളില്‍ സിപിഐഎം ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചെളിയില്‍ ഷെല്‍ഫുമായി നില്‍ക്കുന്ന ജെയ്ക്കിന്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രിമാരടക്കമാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

‘ജനങ്ങള്‍ക്കൊപ്പം നിന്ന യുവാവ്, ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന നേതാവ്, പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഖാവ് ജെയ്ക് സി തോമസിന് വിജയാശംസകള്‍’ എന്നാണ് പ്രളയകാലത്തെ ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കുക എന്ന ടാഗ് ലൈനോടെ വിഡിയോ പങ്കുവച്ച് വി ശിവന്‍കുട്ടിയും രംഗത്തെത്തി. പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കുകയെന്ന് മന്ത്രി പി രാജീവും ഫേസ്ബുക്കില്‍ കുറിച്ചു.

Top