ഭിന്നശേഷിക്കാരനെ മര്‍ദിച്ചതില്‍ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തിയെ നീതികരിക്കാനാകില്ല എംബി രാജേഷ്

വകേരള സദസ്സിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മര്‍ദിച്ചതില്‍ ഡിവൈഎഫ്‌ഐയെ തള്ളി മന്ത്രി എംബി രാജേഷ്. ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തിയെ നീതികരിക്കാനാകില്ലെന്ന് എംബി രാജേഷ് പറഞ്ഞു. നീതികരിക്കാനാകാത്ത ഒരു പ്രവര്‍ത്തിയെയും ന്യായീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത അജി കണ്ടല്ലൂരിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അജി കണ്ടല്ലൂരിനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം എത്തിയപ്പോഴാണ് അജി പ്രതിഷേധം.

പൊലീസ് അജിയെ പിടിച്ചു മാറ്റികൊണ്ടു പോയെങ്കിലും ഓടിയെത്തിയ പ്രവര്‍ത്തകര്‍ ചവിട്ടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top