MB Rajesh against P Valsala

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനാധിപത്യവാദിയായും ഗാന്ധിമാര്‍ഗ ദര്‍ശിയായും പ്രകീര്‍ത്തിച്ച എഴുത്തുകാരി പി വത്സലയ്ക്ക് മറുപടിയുമായി എംബി രാജേഷ് എംപി. എഴുത്തുകാരിയില്‍ നിന്നും സ്തുതിപാഠകയിലേക്കുള്ള പരിണാമമാണ് വത്സലയുടേതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് കുറ്റപ്പെടുത്തി.

ശശികല ടീച്ചര്‍ക്ക് ഇപ്പോള്‍ ഒരു കൂട്ടായെന്നും രാജേഷ് പരിഹസിച്ചു.

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന കുഞ്ചന്‍ നമ്പ്യാരുടെ വാക്യത്തെ അതിരാവിലെ തന്നെ വത്സല ടീച്ചര്‍ ഓര്‍മിപ്പിച്ചെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. മഹാബലി സാമ്രാജ്യത്വ വാദിയാണെന്നും വാമനന്‍ വിമോചന നായകനാണെന്നും പഠിപ്പിക്കുന്ന ഒരു ടീച്ചര്‍ വേറെയുണ്ടല്ലോ, ആ ടീച്ചര്‍ക്ക് കൂട്ടായെന്ന് രാജേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. വത്സല ടീച്ചറുടെ ഈ സ്വയം സേവയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം വാഴ്ത്തപ്പെട്ടവരില്‍ നിന്ന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നതായും രാജേഷ് പറഞ്ഞു.

(എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
അതിരാവിലെ തന്നെ കുഞ്ചന്‍ നമ്പ്യാരെ ഓര്‍മ്മിപ്പിച്ചു വത്സല ടീച്ചര്‍. മാതൃഭൂമിയിലെ ടീച്ചറുടെ വാഴ്ത്ത് ഒരു പരിണാമത്തെക്കുറിക്കുന്നു. എഴുത്തുകാരിയില്‍ നിന്ന് സ്തുതിപാഠകയിലേക്കുള്ള പരിണാമം. മഹാബലി സാമ്രാജ്യത്വ വാദിയാണെന്നും വാമനന്‍ വിമോചനനായകനാണെന്നും പഠിപ്പിക്കുന്ന ഒരു ടീച്ചര്‍ വേറെയുണ്ടല്ലോ. ആ ടീച്ചര്‍ക്ക് ഒരു കൂട്ടായല്ലോ.വത്സല ടീച്ചറുടെ ഈ സ്വയം സേവക്ക് അര്‍ഹിക്കുന്ന അംഗീകാരം വാഴ്ത്തപ്പെട്ടവരില്‍ നിന്ന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Top