തനിക്കെതിരായ നുണപ്രചരണത്തില്‍ ബിജെപി അനുയായികള്‍ക്കെതിരെ എംബി രാജേഷ്

കൊച്ചി: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഉണ്ടാക്കി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ബി രാജേഷ് എംപി രംഗത്ത്.

കൊച്ചിയില്‍ ഷോറൂം ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ വന്നതുമായി ബന്ധപ്പെട്ടാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രാജേഷിനെതിരായി വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്.

മണി രാജന്‍ വാരിയത്ത് എന്നയാള്‍ ഭാരതീയം എന്ന പേജില്‍ ഇട്ട വ്യാജ പോസ്റ്റാണ് രാജേഷിനെ പ്രകോപിപ്പിച്ചത്.

കൊച്ചിയിലെ സണ്ണി ലിയോണിന്റെ പരിപാടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റിട്ട എംപിയെയൊക്കെ എന്തുവിളിക്കണം എന്നായിരുന്നു മണി രാജന്റെ പോസ്റ്റ്.

മണി രാജന്റെ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു രാജേഷിന്റെ പ്രതികരണം.

‘സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്. എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍’, എന്നാണ് അദ്ദേഹം കുറിച്ചത്.

Top