mazhayayi musical album ; aparna balamuraly

നസില്‍ മഴ നിറയ്ക്കുന്ന ഒരു നൂറ് അനുഭവങ്ങളെ കുറിച്ചുള്ള പാട്ടുമായി അപര്‍ണ ബാലമുരളി. ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ‘മഴയായ്’ എന്ന മ്യൂസികല്‍ ആല്‍ബമാണിത്.

കാര്‍ത്തിക വൈദ്യനാഥനാണ് പാട്ടു പാടിയത്. എയ്ഞ്ചല്‍ പോള്‍സണ്‍ ആണ് ഗാന രചനയും സംഗീത സംവിധാനവും. പാട്ട് ഇന്ന് യുട്യൂബിലെത്തും. ട്രെയിലറിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. മികച്ചൊരു ഗായികയും കൂടിയാണീ മിടുക്കി.

മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങള്‍ മിണ്ടുമൊരീ… എന്ന പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. പാ.വ, ഒരു മുത്തശി ഗദ എന്നീ ചത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Top