ഇ ഡി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എം എൽ എ വി.കെ പ്രശാന്ത്

ൽഹിക്കാരാണ് ജാവോ ന്നു പറയണം’ ഇ ഡി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വട്ടിയൂർക്കാവ് എം എൽ എ വി.കെ പ്രശാന്ത്. കിഫ്ബിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്‌ചവരെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞതിന് പിറകെയാണ് വി കെ പ്രശാന്തിന്റെ ട്രോൾ. ഡൽഹിക്കാരാണ് ജാവോ ന്നു പറയണം എന്ന് തുടങ്ങുന്ന പോസ്റ്റ് ആണ് വി കെ പ്രശാന്ത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുള്ളത്.

ടി എം തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇഡി തനിക്ക് നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുൻ ധനമന്ത്രികൂടിയായ ടി എം തോമസ് ഐസക്ക് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

 

 

Top